ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 3 പ്രദേശവാവികള് കൊല്ലപ്പെട്ടു. പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലെയും ജെയ്ഷെ മുഹമ്മദിന്റെയും ലഷ്കര്‍-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായത്. പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴ് പേര്‍ക്കു പരുക്കേറ്റതായി സൈന്യം അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യ ലക്ഷ്യം വച്ചത്. 1971ലെ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് പാകിസ്താനെതിരെ ഇന്ത്യന്‍ കര നാവിക വ്യോമ സേന സംയുക്ത ആക്രമണം നടത്തിയിരിക്കുന്നത്.
മുസാഫറാബാദിലെ രണ്ട് സ്ഥലങ്ങല്‍, കോട്ലി, ഗുല്‍പുര്‍, ഭിംദേര്‍, സിയാല്‍കോട്ട്, ചകമ്രു, മുരിദ്കെ, ഭവല്‍പുര്‍ എന്നിവടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന ലക്ഷ്യമിട്ടതെന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയ്ക്കെതിരായ ഒന്നിലധികം ആക്രമണങ്ങളുമായി ബന്ധമുള്ള ലഷ്കര്‍ ക്യാംപായിരുന്നു കോട്ലി. ഈ ഭീകരക്യാംപുകളാണ് ഇന്ത്യന്‍ സംയുക്ത സൈന്യം ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി അര്‍ധരാത്രി ലക്ഷ്യം വച്ചിരിക്കുന്നത്.