പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ സൈന്യം . പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ 10 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം തിരിച്ചറഞ്ഞിട്ടുണ്ട് .
കൊല്ലപ്പെട്ടവരെല്ലാം പൂഞ്ച് ജില്ലയിലെ അതേസമയം പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പൂഞ്ച് ജില്ലയിലാണ്. അതേസമയം, പാകിസ്ഥാന്റെ ഒൻപത് ലക്ഷ്യകേന്ദ്രങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ന് പുലർച്ചെ ഇന്ത്യ തകർത്തത്