പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂരിനുശേഷം വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, പാകിസ്ഥാൻ അയച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്ന് കണ്ടെത്തി. പാകിസ്ഥാൻ അയച്ച മിസൈൽ ഇന്നലെ പുലർച്ചെ ഇന്ത്യയുടെ മിസൈൽ വിരുദ്ധ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവച്ചു വീഴ്ത്തുകയായിരുന്നു.
ഹോഷിയാർപൂരിയിൽ കുന്നിൻ പ്രദേശത്തുനിന്നാണ് മിസൈൽ ഭാഗങ്ങൾ കണ്ടെത്തിയത്.കൂടാതെ പ്രേദേശത്തുള്ള ജനങ്ങളോട് വീടിനുള്ളി തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയെ ഉന്നംവെച്ചുകൊണ്ട് പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെയെല്ലാം ഇന്നലെ രാത്രി സൈന്യം പരാജയപ്പെടുത്തിയിരുന്നു. മാത്രമല്ല ഇന്ത്യയുടെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിടാൻ പാകിസ്ഥാൻ ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.