കോഴികോട്: ഇന്ത്യ പാകിസ്ഥാൻ സംഘർഷാവസ്ഥ നിലനിൽക്കെ പാകിസ്താൻ അനുകൂല പോസ്റ്റിട്ടെന്ന് പരാതി. കോഴികോട് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തിയത്. യുദ്ധത്തിനെതിരെ പോസ്റ്റിട്ടെന്നാണ് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ഷീബക്കെതിരെയുള്ള പരാതി. ‘ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ്’ എന്നാണ് ഷീബ പോസ്റ്റ് ചെയ്തിരുന്നത് . സിപിഐഎം നേതാവ് കൂടിയായ പ്രസിഡൻ്റ് പാക് അനുകൂല പരാമർശമാണ് നടത്തിയതെന്ന് ചൂണ്ടികാട്ടിയാണ് പരാതി. വിവാദമായതിന് പിന്നാലെ പ്രസിഡൻ്റ് പോസ്റ്റ് പിൻവലിച്ചു.