ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബാങ്കുകളുടെ യോഗം വിളിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരെ പാക് സൈബര്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് (9.05.25)വൈകുന്നേരമായിരിക്കും യോഗം നടക്കുക.
പൊതു-സ്വകാര്യ ബാങ്കുകള്‍, ആര്‍ബിഐ, എന്‍പിസിഐ, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ഓപ്പറേഷന് സിന്ദൂറിന് ശേഷം ഡീഡോസ് അറ്റാക്കുകളാണ് പല ഇന്ത്യന്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കെതിരെ പാകിസ്താന് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കുക എന്നത് മാത്രമാണ് പ്രധാന കാര്യം.