ന്യൂഡൽഹി : മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്വന് 2 വിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പണം കെട്ടിവയ്ക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ. കേസുമായി ബന്ധപ്പെട്ട സംഗീത സംവിധായകന് എആര്‍ റഹ്മാനും സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്ത റഹ്മാന് മെയ് 23ന് അപ്പീല്‍ നല്‍കിയിരുന്നു.
കൂടാതെ എല്ലാ ഒടിടി പ്ലാറ്റുഫോമുകളിൽ നിന്നും ഗാനത്തോടൊപ്പമുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റണമെന്ന കോടതി നിര്‍ദ്ദേശവും സ്റ്റേ ചെയ്തിട്ടുണ്ട്. വീര രാജ വീര ഗാനം ധ്രുപത് സംഗീതജ്ഞരായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും സഹോദരന് സഹൈറുദ്ദീന്‍ ദാഗറും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ‘ശിവ സ്തുതി’ ഗാനത്തിന്റെ പകര്‍പ്പ് ആണെന്നായിരുന്നു കോടതിയുടെ നീരിക്ഷണം. ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറാണ് ഗാനത്തെ സംബന്ധിച്ച പരാതി നല്‍കിയത്