പാക് ചാരന്മാരെ പിടികൂടി പഞ്ചാബ് പോലീസ് . ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. അതേസമയം പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. എയര്‍ഫോഴ്സിന്റെ ബേസിന്റെ ചിത്രങ്ങളും സൈന്യത്തിന്റെ നീക്കങ്ങളുടെ
ചിത്രങ്ങളുമെടുത്ത് പാകിസ്ഥാന് കൈമാറുകയാണ് ചെയ്തിരുന്നത്.
അതേസമയം കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്നും ഒരാളെ പോലീസ് പിടികൂടിയിരുന്നു. പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗത്തിലെ സൈനികനായ ഈ സൈനികൻ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് ഇയാളെ കൈയോടെ പിടിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത് . രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.