സ്മാർട്ട്ഫോൺ പ്രേമികളെ കാത്ത് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ് . സാംസങ് ഗാലക്സി എസ്25 എഡ്ജ് മെയ് 13ന് ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സാംസങ്. ഒരു സ്ലിം സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നുമാണ് കമ്പനി സ്ഥിരീകരണം. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്സല്‍) FHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ്, 12GB റാമും 256GB / 512GB സ്റ്റോറേജ് ഓപ്ഷനും, ISOCELL HP2 സെന്‍സറുള്ള 200MP പ്രധാന കാമറ, 12MP അള്‍ട്രാ-വൈഡ് കാമറ എന്നിവ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ കാമറകള്‍ എന്നിവയാണ് ഫോണിന്റെ ഫീച്ചറുകള്‍.
കൂടാതെ 200 എംപി മെയ്ന്‍ കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം സില്‍വര്‍, ടൈറ്റാനിയം ഐസി ബ്ലൂ എന്നി നിറങ്ങളിലാകും സാംസങ് ഗാലക്സി എസ്25 എഡ്ജ് വിപണിയിലേക്ക് എത്തുക. ഫോണിന് ഏകദേശം 1,17,680 രൂപ വില വരുമെന്നാണ് സൂചന.