ലോകത്തിലെ ആദ്യത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമായിരുന്ന സ്കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടി. എന്നാല്‍ നിലവിലുള്ള സബ്സ്ക്രൈബര്‍മാര്‍ക്ക് അവരുടെ ബില്ലിംഗ് സൈക്കിൾ പൂർത്തിയാകുന്നതുവരെ സ്കൈപ്പിന്റെ സേവനം ഉപയോഗിക്കാൻ സാധിക്കും. ഇതോടൊപ്പം സ്കൈപ്പ് ഉപയോക്തക്കളോട് ടീംസ് ആപ്പിലേക്ക് മാറാനും മൈക്രോസോഫ്റ്റ് അഭ്യര്‍ത്ഥിച്ചു.
ഒരു ക്ലൗഡ് അധിഷ്ഠിത, ഏകീകൃത ആശയവിനിമയ, പ്ലാറ്റ്ഫോമാണ് മൈക്രോസോഫ്റ്റ് ടീംസ്. ടീം വര്‍ക്ക്, ആശയവിനിമയം എന്നിവ എളുപ്പമാക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തത്. ആശയവിനിമയ സേവനങ്ങള്‍ കാര്യക്ഷമമാകാകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇനി മൈക്രോസോഫ്റ്റ് ടീംസില്‍ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നാണ് കമ്പനി പറയുന്നത്.