കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക. ആറാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയർന്നത് . കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായ സ്ഥലത്താണ് വീണ്ടും പുക ഉയർന്നത്.
അതേസമയം രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ആറാം നിലയിലെ രോഗികളെ നാലും അഞ്ചും നിലകളിലേക്ക് മാറ്റുകയാണ്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്.