വയനാട്: മാനന്തവാടിയില്‍ മകൻ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക സ്വദേശി ബേബിയാണ് മരിച്ചത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ വഴക്കിനിടെ റോബിൻ ബേബിയെ വെട്ടുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ബേബി മരിച്ചത്. രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ ബേബിയുടെ നെഞ്ചിന് ആഴത്തിൽ പരിക്കേറ്റിരുന്നു.