ലാഹോറിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. എങ്കിലും, കറാച്ചിയിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ തുടരും. എയര്‍ലൈന്‍ ലാഹോറിലേക്ക് ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളാണ് നടത്തുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങളെല്ലാം റദ്ദാക്കി.
ലാഹോര്‍, ഇസ്ലാമാബാദ് വിമാനത്താവളങ്ങളിലെ എല്ലാ വാണിജ്യ വിമാനങ്ങള്‍ക്കും പാക്കിസ്ഥാന് സര്‍ക്കാര്‍ വിലക്ക് ഏർപ്പെടുത്തി. എന്നിരുന്നാലും, കറാച്ചി വിമാനത്താവളം പ്രവര്‍ത്തനക്ഷമമായി തുടരുമെന്ന് പാക് എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിനുശേഷമാണ് പാക്കിസ്ഥാനിലെ വ്യോമാതിര്‍ത്തിയും വിമാനത്താവളങ്ങളും അടച്ചത്.
Content: Sri Lankan Airlines suspends services to Lahore