തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിയോടെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിക്കും. മന്ത്രി ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.
കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകള്‍ എന്നിവിടങ്ങളിലായി 4,27,021 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും പരീക്ഷ എഴുതി. മാര്‍ച്ച് മൂന്നിനാണ് പരീക്ഷകള്‍ ആരംഭിച്ചത്. 26ന് അവസാനിച്ചു. ഏപ്രില്‍ ആദ്യയാഴ്ച മൂല്യനിര്‍ണയം തുടങ്ങി. രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി.