മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് പൊടിക്കാറ്റ് ആരംഭിച്ചത്. കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ബഹ്റൈന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശിയിരുന്നു.
പൊടിക്കാറ്റ് ഒരാഴ്ച വരെ തുടരാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് അന്തരീക്ഷത്തിലേക്ക് ഉയരാനുളള സാധ്യതയുണ്ട്. ഇതോടെ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി.