ജയ്പുര്‍: നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ, മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രാജസ്ഥാനിലെ കോട്ടയില്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം നീറ്റ് പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ത്ഥിനിയാണ്.
മധ്യപ്രദേശ് സ്വദേശിനിയാണ് പെണ്‍കുട്ടി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ വര്‍ഷം കോട്ടയില്‍ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14ാം വിദ്യാര്ഥിയാണിത്. കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 17 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്.