തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് മെയ് 12ന് ചുമതലയേൽക്കും. രാവിലെ 9 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ ചുമതല കൈമാറും. പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി. അടൂര്‍ പ്രകാശിനെയാണ് യുഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുത്തത്.