ഇടുക്കി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എ. രാജയ്ക്ക് എംഎല്‍എ ആയി തുടരാമെന്ന് സുപ്രീം കോടതി. രാജയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംവരണംചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി 2023 മാര്‍ച്ചില്‍ എം.എല്‍.എ.യുടെ നിയമസഭാംഗത്വം റദ്ദാക്കിയിരുന്നു.
ക്രിസ്തുമതവിശ്വാസിയായ രാജയ്ക്ക് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എതിര് സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ ഡി. കുമാറായിരുന്നു ഹര്‍ജി നല്‍കിയത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച രാജയ്ക്ക് അനുകൂലമായി വിധിയാണ് വന്നിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. ഹിന്ദു പറയന് സമുദായാംഗമാണെന്ന് അവകാശപ്പെട്ടാണ് രാജ മത്സരിച്ചത്. രാജ വളരെമുമ്പ് ക്രിസ്തുമതത്തിലക്ക് മാറിയതാണെന്നും ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വിലയിരുത്തിയായിരുന്നു ഹൈക്കോടതി നടപടി.