ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയായ തഹാവൂർ റാണയെ മുംബൈയിൽ പരസ്യമായി തൂക്കിലേറ്റണം എന്ന് ശിവസേന യുബിടി നേതാവും എംപിയുമായ പ്രിയങ്ക ചതുര്‍വേദി. യുഎസില്‍ നിന്നും എത്തിച്ച തഹാവൂര്‍ റാണയ്ക്ക് എതിരായി ഇന്ത്യയിലെ നിയമ നടപടി ആരംഭിക്കുന്ന സാഹചര്യത്തിലാണ് രൂക്ഷമായ പ്രതികരണം പ്രിയങ്ക നടത്തിയത്.
16 വർഷങ്ങൾക്ക് ശേഷം , തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറിയിരിക്കുകയാണ് മുംബൈയിലെ തിരക്കേറിയ ഒരു സ്ഥലത്ത് വെച്ച് റാണയുടെ വധശിക്ഷ നടപ്പാക്കണം ഇന്ത്യയെ ദുഷ്ടലക്ഷ്യത്തോടെ കാണുന്നവര്‍ ഞെട്ടണം,’ എന്നായിരുന്നു മാധ്യമങ്ങളോട് പ്രിയങ്കയുടെ പ്രതികരണം. അതേസമയം പാക്ക്-കനേഡിയൻ പൗരനായ തഹാവൂർ റാണയ്ക്കായി ഇന്ത്യയിൽ പ്രത്യേക സെല്ലുള്‍പ്പെടെയാണ് ഒരുക്കിയിരിക്കുന്നത്. 166 പേരുടെ മരണത്തില്‍ കലാശിച്ച മുംബൈ ഭീകരാക്രമണത്തില്‍ തഹാവൂർ റാണയ്ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. 2008 നവംബര്‍ 26-നായിരുന്നു മുംബൈ ഭീകരാക്രമണം നടന്നത് .