ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി മമ്മൂട്ടിയുടെ ചിത്രം . ക്യാമറയുമായി പുറം തിരിഞ്ഞ് നില്ക്കുന്ന ഫോട്ടോയാണ് ഇത്തവണ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാതാവ് ജോര്‍ജ് ആണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കിരീടത്തിന്റെ ചിഹ്നത്തിനൊപ്പം സര്വജ്ഞന് എന്ന വിശേഷണത്തോടെയാണ് ജോര്‍ജ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ ചില ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ പൊതു വേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണിത്.മമ്മൂട്ടി – വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.