മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച് പുതുമുഖ സംവിധായകന് ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ‘
ദിലീപിന്റെ 150ാം മത്തെ ചിത്രം ‘പ്രിന്‍സ് ആന്റ് ഫാമിലി’ യിലെ മായുന്നല്ലോ ‘ എന്നു തുടങ്ങുന്ന പുതിയ ഗാനം റിലീസ് ചെയ്തു. ജനപ്രിയ സംഗീതസംവിധായകനായ ജയ്ക്സ് ബിജോയ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ടിറ്റൊ പി തങ്കച്ചന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നവാഗതനായ സനല്‍ ദേവാണ്.
എന്തുകൊണ്ട് സംഗീതസംവിധായകനായ ജയ്ക്സ് ബിജോയ് ഈ പാട്ട് പാടുന്നത് എന്ന ദിലീപിന്റെ ഒരു വിവരണത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്. പ്രിന്‍സ് എന്ന നായകന്റെ ഇമോഷന്‍സ്, ഫീലിംഗ്സ് ഒക്കെ ഈ പാട്ടിലൂടെയാണ് പ്രേക്ഷകരില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ഈ പാട്ട് പാടുന്നത് ആരാവണം എന്നുള്ള തീരുമാനത്തില്‍ ഒടുവില്‍ എത്തിയത് ജയ്ക് സിലാണ്.
പ്രിന്‍സ് ആന്‍ഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിനായി നീണ്ട ഇടവേളക്കുശേഷം ദിലീപിനുവേണ്ടി അഫ്സല് പാടിയ പാട്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്.
ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്.
ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്, നെയ്മര്‍,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവുമാണ് പ്രിന്‍സ് ആന്റ് ഫാമിലി.
മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. വിഷുവിന് ശേഷമെത്തുന്ന കുടുംബചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്, ജോസ് കുട്ടി ജേക്കബ്്,ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി,അശ്വിന് ജോസ്, റോസ്ബെത് ജോയ്, പാര്‍വതി രാജന് ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ. എഡിറ്റര്‍ സാഗര്‍ ദാസ്. സൗണ്ട് മിക്സ് എം ആര് രാജകൃഷ്ണന്.
കോ പ്രൊഡ്യൂസര്‍ ജസ്റ്റിന് സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്.അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. ആര്‍ട്ട് അഖില്‍ രാജ് ചിറയില്‍. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്കര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രജീഷ് പ്രഭാസന്‍. പി ആര് ഓ മഞ്ജു ഗോപിനാഥ്.സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല. ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്. മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്. ഡിജിറ്റല്‍ പ്രമോഷന്‍സ് -ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്. അഡ്വെര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.