വടകര: വടകര തലായിൽ റീൽസ് ചിത്രീകരണത്തിനായി സഞ്ചരിക്കുന്ന കാറിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. വിവാഹ പാർട്ടിക്ക് പോയ സംഘം സഞ്ചരിച്ച കാറിലാണ് അപകടകരമായ രീതിയിൽ യുവാക്കൾ യാത്ര ചെയ്തത്.കാറിൻ്റ ഡിക്കിയിലും ഡോറിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര. ഇന്നലെ വൈകിട്ട് 4.30 ഓടെ എടച്ചേരി തലായി സംസ്ഥാന പാതയിലായിരുന്നു സംഭവം.
സംഭവത്തിൽ എടച്ചേരി പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തു. യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിവാഹത്തോട് അനുബന്ധിച്ചുള്ള റീൽസ് ചിത്രീകരിക്കാൻ വേണ്ടിയാണ് കാറിന്റെ ഡിക്കിയിൽ യാത്ര ചെയ്തെന്നാണ് യുവാക്കളുടെ വിശദീകരണം.