തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറേണ്ട ആവശ്യമില്ലെന്ന് എം പി ആന്റോ ആന്റണി . ആന്റോ ആന്റണിയുടെ പേര് ദേശിയ നേതൃത്വം പരിഗണിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ധീരമായി നയിക്കുന്ന മികച്ച നേതാവാണ് കെ സുധാകരാണെന്നും ദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നയിച്ച എല്ലാ തിരഞ്ഞെടുപ്പും വിജയിച്ചെന്നും ആദരവും മതിപ്പുമാണ് അദ്ദേഹത്തോടുള്ളതെന്നും ആന്റോ ആന്റണി പ്രതികരിച്ചു.
അതേസമയം കെ സുധാകരൻ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു. എപ്പോഴും കരുത്തന്മാര് വേണ്ടേ പാര്‍ട്ടിയെ നയിക്കാന്‍. കെ സുധാകരന് കരുത്തിനൊന്നും ഒരു ചോര്‍ച്ചയും ഉണ്ടെന്ന് തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നും. ഇപ്പോള്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായം എന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.