തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. വെള്ളറട സ്വദേശി ചന്ദ്രമോഹന്റെയും ആതിരയുടെയും മകൾ നക്ഷത്ര ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് സമീപത്തെ ബന്ധുവീട്ടിലെ കിണറിൽ കുട്ടിയെ കണ്ടെത്തിയത്. കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന അബദ്ധത്തിൽ കിണറിൽ വീണതെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം.