ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ ഇന്ന് പ്രാബല്യത്തിൽ.അമേരിക്കക്കെതിരെ തിരിച്ച് നികുതി ഏർപ്പെടുത്തിയ ചൈനക്കെതിരെ 104 ശതമാനമാണ് താരിഫ്. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുകയാണ്. അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ചതോടെയാണ് ട്രംപ് ചൈനക്കെതിരെ വീണ്ടും 50 ശതമാനം താരിഫ് ഉയർത്തിയത്. തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ താരിഫുകൾ വ്യാപാരയുദ്ധത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ചൈനക്കെതിരെ 34 ശതമാനം താരിഫാണ് ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്.എന്നാൽ ചൈനക്കെതിരെ 20 ശതമാനം തീരുവ നേരത്തെ പ്രഖ്യാപിച്ചതിനാൽ ആകെ തീരുവ 54 ശതമാനമായി. താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ലോകരാജ്യങ്ങൾ തുടർ നടപടികൾ സ്വീകരിക്കരുതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ ആദ്യ പ്രതികരണം.