മലപ്പുറം: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ സ്വദേശിനിയെ ബെംഗളൂരുവിൽ പിടിയിൽ. ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റയെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് ഇവർ പിടിയിലായത്.
ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ടിയോപിസ്റ്റ. അരീക്കോട് സ്വദേശികളെ നേരത്തെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് ടിയാപിസ്റ്റയിലേക്ക് പൊലീസ് എത്തുന്നത്.