അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ഐഎംഎ ഹാളില്‍ നടന്നു. നടന് ദിലീപ്, സംവിധായകന് ബ്ലെസി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
മനോജ്.കെ.ജയന്, ജോണി ആന്റണി, സിജു വില്സന്, ഷറഫുദ്ദീന്,ശബരീഷ് വര്‍മ്മ,നായകന് രഞ്ജിത്ത് സജീവന്,നായിക സാരംഗി ശ്യാം,സംഗീത സംവിധായകന് രാജേഷ് മുരുകേശന്,ലിസ്റ്റിന് സ്റ്റീഫന്‍, അജിത് വിനായക സംവിധായകന് അരുണ്‍ ഗോപി, ഹാരിസ് ദേശം തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഉപചാരപൂര്‍വ്വം ഗുണ്ട ജയന് ”എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’ചിത്രമാണ്’യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള. ‘ ജോണി ആന്റണി,ഇന്ദ്രന്‍സ്, മനോജ് കെ ജയന്, ഡോക്ടര്‍ റോണി,മനോജ് കെ യു,സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള,മൂസി,ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഫ്രാഗ്രന്റെ നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍ ,സജീവ്, അലക്സാണ്ടര്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കാള്‍.
സിനോജ് പി അയ്യപ്പന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.മൈക്ക്,ഖല്‍ബ്, ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.ശബരീഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രാജേഷ് മുരുകേശന് (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു.എഡിറ്റര്‍-അരുണ്‍ വൈഗ.ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,പ്രൊഡക്ഷന്‍ കണ്ട്രോളര്-റിനി ദിവാകര്‍,കല-സുനില്‍ കുമരന്,മേക്കപ്പ്-ഹസ്സന് വണ്ടൂര്‍,വസ്ത്രാലങ്കാരം-മെല്‍വി ജെ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്,ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, ഗുണ്ടല്‍പേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ‘ മെയ് ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തും.പി ആര് ഒ- എ എസ് ദിനേശ്.