ചെന്നൈ: തമിഴ്നാട് തിരുവാരൂരിൽ വാനും ബസ്സും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. വാനിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, അജിത്, രാഹുൽ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിലേക്ക് തീർത്ഥാടന യാത്ര പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ് തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിലാണ് അപകടം. കാഞ്ഞിരംകുളം സ്വദേശി റജീനാഥ് തിരുവനന്തപുരം സ്വദേശികളായ സാബു, സുനിൽ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വീരയൂർ പോലീസ് അന്വേക്ഷണം ആരംഭിച്ചു.