കണ്ണൂർ: വെള്ളാപ്പള്ളി നടേശന്റെ പരാമർശം അവരുടെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് ബിജെപി നേതാവ് എം ടി രമേശ്. ബിജെപിക്ക് മലപ്പുറം ജില്ലയോട് വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാല്‍ അവിടെയുള്ള എല്ലാവരും അങ്ങനെയാണെന്ന അഭിപ്രായം ഇല്ലെന്നും എം ടി രമേശ് പറഞ്ഞു.
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നായിരുന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ ദിവസം ബടത്തിയ പരാമർശം. ‘നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുട്ടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ’, എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.