കൊല്ലം: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കിയതിനാണ് നടനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച ശേഷം ഹോട്ടലിൽ ഉണ്ടായിരുന്ന വിദേശ വനിതയോടും നടൻ അപമര്യാദയായി പെരുമാറിയെന്നും റിപ്പോർട്ടുകളുണ്ട്.
പരാതിയെ തുടർന്ന് അഞ്ചാലുമൂട് പോലീസ് വിനായകൻ കസ്റ്റഡിയിലെടുക്കുകയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച വിനായകൻ പോലീസ് ഉദ്യോഗസ്ഥരോടും തട്ടിക്കയറുകയും എന്തിനാണ് തന്നെ സ്റ്റേഷനിൽ പിടിച്ചു വെച്ചിരിക്കുന്നതൊന്നും ചോദിച്ചു.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ഇടിച്ച് നിലത്തിട്ടത് ആരാണെന്നറിയാതെ താനീ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങില്ലെന്നും ഇതിന്റെ വാതിൽ തല കൊണ്ട് അടിച്ച് പൊട്ടിക്കുമെന്നുമാണ് വിനായകൻ ബഹളം വെച്ച് കൊണ്ട് പറയുന്നത്. തന്റെ മേയ്ക്കപ്പ് മാനെ മർദിച്ചതിനാണ് പ്രതികരിച്ചതെന്നും തന്നെ അവിടെ വെച്ച് മർദിക്കുകയായിരുന്നുവെന്നുമാണ് വിനായകൻ പ്രതികരിച്ചത്.