പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെയും മക്കളെയും കാണാനില്ലെന്ന് പരാതി. തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 14 മണിക്കൂറായി അന്വേഷിക്കുന്നുണ്ടെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
ഇന്നലെ വൈകിട്ട് നാലരയോടെ വീട്ടിൽ നിന്ന് മക്കളെയും കൂട്ടിയിറങ്ങിയ ബാസില പട്ടാമ്പിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. രാത്രി വൈകിയും കാണാതായതോടെയാണ് ഷഫീർ പരാതി നൽകിയത്. ഷഫീറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.