ന്യൂഡല്‍ഹി:ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഇന്ത്യ അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ക്കായി സിംബാബ്വെയിലേക്ക് പുറപ്പെടും.പരമ്പരയുടെ
നായക സ്ഥാനത്തേയ്ക്ക് ബിസിസിഐ ശുഭ്മന്‍ ഗില്ലിനെ പരിഗണിച്ചു.ടീമിലെ അഞ്ച് മുതിര്‍ന്ന താരങ്ങള്‍ ഈ പരമ്പരയില്‍ പങ്കെടുത്തേക്കില്ല എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.എന്നാല്‍ ലോകകപ്പ് കളിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും.
ഹാര്‍ദ്ദിക്ക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരും സിംബാബ്വെ പര്യടനത്തിന് താല്‍പ്പര്യമില്ലെന്ന് അറിയിച്ചു കഴിഞ്ഞുഐപിഎല്ലില് മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങളെയും ബിസിസിഐ പരിഗണിക്കുന്നുണ്ട്.സഞ്ജു സാംസണ്, യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, ആവേശ് ഖാന് എന്നിവരും ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകും.