കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍.18 മത് ലോകസഭയിലെ ഏറ്റവും സീനിയര്‍ അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്.കീഴ്വഴക്കം അനുസരിച്ച് സഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോ ടെം സ്പീക്കര്‍ ആയി നിയമിക്കുക.എന്നാല്‍ ജൂണ്‍ 24ന് സമ്മേളിക്കുന്ന 18-ാം ലോക്സഭയില്‍ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍ത്രുഹരി മഹ്താബിനെ തെരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് BJD യില്‍ നിന്ന് BJP യില്‍ എത്തി ഒറീസ്സയിലെ കട്ടക്ക് ലോകസഭാ സീറ്റില്‍ നിന്നും വിജയിച്ച എം പിയാണ് ഭര്‍തൃ ഹരി മഹ്താബി.2014ലെ സഭയില്‍ അന്നത്തെ ഏറ്റവും മുതിര്‍ന്ന അംഗം കമല്‍ നാഥും 2019ല്‍ ബി.ജെ.പിയുടെ വീരേന്ദര്‍ കുമാറുമായിരുന്നു പ്രോടെം സ്പീക്കര്‍മാര്‍.ബ്രാഹ്മണനായ കമല്‍നാഥിന് ലഭിച്ച അവസരം ദളിതനായ കൊടിക്കുന്നിലിന് നിഷേധിച്ചു.ബ്രാഹമണ ആധിപത്യ പാര്‍ട്ടിയായ BJP യില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.