പ്രമുഖരെയും വിശിഷ്ട വ്യക്തികളെയും നേരിൽ കണ്ട് അനുഗ്രഹ ആശിർവാദങ്ങളേറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വടക്കന്തറ ക്ഷേത്ര സന്ദർശനത്തോടെ ആയിരുന്നു സ്ഥാനാർഥിയുടെ ഇന്നലത്തെ(18-10-2024) പര്യടനം ആരംഭിച്ചത്. ക്ഷേത്ര സന്ദർശത്തിനിടെ കണ്ടുമുട്ടിയ വോട്ടറുന്മാരുമായി സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ അച്യുതന്റെ ഭവനത്തിലെത്തി അനുഗ്രഹം തേടി. എല്ലാവിധ ആശംസകളും നേർന്നാണ് അദ്ദേഹം രാഹുലിനെ യാത്രയാക്കിയത്. പിന്നീട് മുതിർന്ന കോൺഗ്രസ് നേതാവ് വി എസ് വിജയരാഘവൻ ഭവനത്തിലെത്തി ആശിർവാദം ഏറ്റുവാങ്ങി. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വെണ്ണക്കര ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം തേടി. ഇതിനിടെ പാലക്കാട് പ്രസ് ക്ലബ്ബിലെത്തി മാധ്യമപ്രവർത്തകരുമായി സമയം ചെലവഴിച്ചു. വൈകുന്നേരം എൻ എസ് എസ് പാലക്കാട് താലൂക്ക് യൂണിയൻ ഓഫീസിലെത്തി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയും പിന്തുണ തേടുകയും ചെയ്തു. തുടർന്ന് എസ് എൻ ഡി പി ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പിന്തുണ ഉറപ്പാക്കി.