തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവായത് ഒരു കോടി രൂപ.ഇതില്‍ 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.14,15 തിയ്യതികളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.വിവിഐപി സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.തിരുവനന്തപുരം,തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുന്‍ സി.ഐ തൂങ്ങിമരിച്ചനിലയില്‍

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തില്‍ എത്തിയത്.ആലത്തൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂര്‍ മൈതാനത്തും ആറ്റിങ്ങല്‍,തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കടയിലുമാണ് മോദിയെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഒരേ ദിവസമായിരുന്നു കേരളത്തിലെത്തിയത്.മോദി തൃശൂരും തിരുവനന്തപുരത്തും എത്തിയപ്പോള്‍ രാഹുല്‍ വയനാട്ടിലും കോഴിക്കോടുമെത്ത് പ്രചാരണം ശക്തമാക്കി.