ന്യൂഡല്‍ഹി: വിയറ്റ്നാമിൽ ഗതാഗത നിയമലംഘനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുതിയ ഗതാഗത നിയമം കൊണ്ടുവന്നു. ഗതാഗത നിയമലംഘനം നടത്തുന്നവരെ അധികൃതരുടെ മുന്നിലെത്തിച്ചാല്‍ പിഴയുടെ 10 ശതമാനം സമ്മാനമായി കിട്ടും. അത് 17,000 രൂപ വരെ ആയാലോ? അങ്ങനെയൊരു പദ്ധതിക്ക് ആരംഭം കുറിക്കുകയാണ് വിയറ്റ്നാം.വന്‍പിഴയാണ് വിയറ്റ്നാമിൽ നിയമലംഘനത്തിനുള്ള ശിക്ഷ. നിയമലംഘനം ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പിഴത്തുകയുടെ ഒരു ഭാഗം സമ്മാനമായും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്, അതും വിവിധ വിഭാഗങ്ങളിലായി 17,000 രൂപവരെ നേടാം കഴിയും.നിരവധി വീഡിയോയാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതോടെ ഇത്തരം നിയമം ഇന്ത്യയിലും വരണമെന്നാവശ്യപ്പെട്ടുകൊണ്ട് ചര്‍ച്ചകളും തുടങ്ങി. നിയമലംഘനം സംബന്ധിച്ച് കൃത്യമായി വീഡിയോ എടുക്കുകയും അത് അധികാരികള്‍ക്ക് അയച്ചുകൊടുക്കുകയുമാണ് വേണ്ടത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഈവര്‍ഷം ആദ്യമാണ് ഗതാഗത നിയമലംഘനത്തിനുള്ള പിഴ വന്‍തോതില്‍ രാജ്യം വര്‍ധിപ്പിച്ചത്.ചുവന്ന നിഗ്നല്‍ ലംഘിച്ച് ബൈക്ക് ഓടിക്കുന്നവരുടെ പിഴ 20,000 രൂപയ്ക്കു മുകളിലാണ്. ഇത് നേരത്തേക്കാളും ആറ് മടങ്ങ് അധികമാണ്. ഇതേ നിയമലംഘനം കാറാണ് നടത്തുന്നുണ്ടെങ്കില്‍ 70,000 രൂപവരെയാണ് പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതെങ്കില്‍ പിഴ ഇരട്ടിയാണ്.