തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മികച്ച നേട്ടം. കേരളത്തിലെ 3 സർവകലാശാലകൾക്ക് 100 കോടി വീതം അനുവദിച്ച് കേന്ദ്രം. മൊത്തം കേരളത്തിന് 405 കോടിയുടെ കേന്ദ്ര സഹായമാണ് അനുവദിച്ചിരിക്കുന്നത്.
കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്കാണ് നൂറുകോടി വീതം നൽകുന്നത്. പി എം ഉഷ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കിംഗും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും കണക്കിലെടുത്താണ് കേന്ദ്രം തുക അനുവദിച്ചത്.