ഇന്ന് ഫെബ്രുവരി 11. ഏവരുടെയും രാശിഫലങ്ങൾ ഒരു ദിവസത്തിൽ സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തയുമായി ചില കാര്യങ്ങളുടെ സൂചനയാണ്. എന്നാൽ ഈ രാശിഫലങ്ങളിൽ പറയുന്നതെല്ലാം നടക്കണമെന്നില്ല. കാരണം ഇത് പ്രവചനം മാത്രമാണ്. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ രാശിഫലങ്ങൾ വിശദമായി നോക്കാം.
മേടം
ഇന്ന് മേടം രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ വരും. ഭാവിയിൽ ഇത് നിങ്ങൾക്ക് ഗുണകരമാകും. വിദ്യാർത്ഥികൾക്ക് അവരുടെ കഠിനാധ്വാനത്തിലൂടെ വിജയം സാധ്യമാകും.
ഇടവം
ഇന്ന് കുടുംബത്തിലെ ചില ആവശ്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടി വരും. ബിസിനസ്സിൽ ചില നഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ വളരെയധികം സൂക്ഷിച്ച് മുന്നോട്ട് പോകുക.
മിഥുനം
വീട്ടുജോലികൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ചില അപകടങ്ങൾക്ക് സാധ്യതയുണ്ട്. സർക്കാർ ജോലികാർക്ക് ചില സ്ഥാനകയറ്റങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും പൂർത്തിയാക്കാൻ ശ്രമിക്കുക.
കർക്കിടകം
ഇന്ന് ഈ രാശിക്കാർക്ക് ഗുണദോഷസമ്മിശ്ര ദിവസമാണ്. ഒരു ദീർഘദൂര യാത്രയ്ക്കുള്ള സാധ്യത ഏറെയാണ്. സുഹൃത്തുക്കളുമായി ചില സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഉച്ചയ്ക്ക് ശേഷം ചില വിഷമതകൾ അലട്ടിയേക്കാം.
ചിങ്ങം
ഇന്ന് നിങ്ങൾ അപ്രതീക്ഷിത വിജയം കൈവരിക്കും. എന്നാൽ ചില ശത്രുക്കൾ നിങ്ങളുടെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ആരോഗ്യ കാര്യത്തിൽ സൂക്ഷിക്കുക. ദാമ്പത്യജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകും.
കന്നി
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കും. അത് ഭാവിയിൽ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും.
തുലാം
തൊഴിൽ അന്വേഷിക്കുന്നവർക്ക് തീർച്ചയായും അതിൻ്റെ ഗുണം ലഭിക്കും. മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾ വിജയിക്കും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം രോഗം വഷളാകാൻ സാധ്യതയുണ്ട്.
വൃശ്ചികം
നിങ്ങൾക്ക് ഗുണകരമായ ഒരാളെ ഇന്ന് കണ്ടുമുട്ടും. ഉദര സംബന്ധമായി ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.
ധനു
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പണം കടം കൊടുക്കരുത്. കാരണം അത് തിരികെ ലഭിക്കാനുള്ള സാധ്യത കുറവാണ്. കുടുംബാംഗവുമായുള്ള ചില തർക്കങ്ങൾ കാരണം നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടും.
മകരം
സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായി മുന്നോട്ട് പോകും. യാത്ര പോകുന്നവർ ശ്രദ്ധിക്കുക. അപകടങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബത്തിൽ ചില മംഗളകരമായ കാര്യങ്ങൾ നടക്കും.
കുംഭം
പൂർവിക സ്വത്തുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉടലെടുത്തേക്കാം. തീർപ്പാകാതെ കിടന്ന കേസിന് ഇന്നത്തോടെ പരിഹാരം കണ്ടെത്താൻ കഴിയും. ആരെങ്കിലുമായി നിങ്ങൾക്ക് തർക്കമുണ്ടെങ്കിൽ, അത് ഇന്ന് പരിഹരിക്കപ്പെട്ടേക്കാം.
മീനം
ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. നിങ്ങളുടെ കുടുംബത്തിൽ ഇന്ന് സന്തോഷകരമായ ചില കാര്യങ്ങൾ സംഭവിച്ചേക്കാം. അത് നിങ്ങളുടെ മനസ്സിന് വളരെയധികം സമാധാനം നൽകും.