തുർക്കിയിൽ സ്ഫോടകവസ്തു ഫാക്ടറിയിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്ലാൻ്റിന്റെ ഒരു ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കെട്ടിടമാകെ നശിച്ചു.
ഉരുകിപ്പോയ ലോഹചട്ടക്കൂടും കോൺക്രീറ്റും മാത്രമാണ് ബാക്കിയുള്ളത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന സേനകളുടെ സഹായത്തോടെ തീ അണച്ചു. സ്ഫോടനം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.