റായ്പൂർ: ചത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലില്‍ 4 ജവാന്മാര്ക്ക് പരുക്കേറ്റുഛത്തീസ്ഗഡ് സുക്മ-ദന്തേവാഡ അതിര്‍ത്തിയിലെ കെര്‍ലാപാല്‍ മേഖലയിലാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.
ഇന്ന് രാവിലെ 8 മണിയോടെ നടത്തിയ തിരച്ചിലിനിടെയാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍. ഇവരില്‍ നിന്ന് ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ റിസര്‍വ് ഗാര്‍ഡും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.
ഏറ്റുമുട്ടലില്‍ പരുക്കേറ്റ 4 ജവാന്മാര് ചികിത്സയില്‍ കഴിയുകയാണ്. മേഖലയില്‍ ഇപ്പോഴും സുരക്ഷാസേനയുടെ നടപടി പുരോഗമിക്കുകയാണ്.