കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ ഏറെ ഗൗരവമുളളതെന്ന് പ്രത്യേക അന്വേഷണ സംഘം. റിപ്പോര്‍ട്ടിലെ 20 പേരുടെ മൊഴികള്‍ ഗൗരവമുള്ളതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് കേസെടുക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ 3ന് പരിഗണിക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മൊഴി നല്കിയ ഭൂരിഭാഗം പേരെയും 10 ദിവസത്തിനകം നേരിട്ടു ബന്ധപ്പെടാനാണ് എസ്ഐടി തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള പരാതികളില്‍ അതിവേഗം നടപടി അന്വേഷണ സംഘം പൂര്‍ത്തിയാക്കും. ഒരാഴ്ചയ്ക്കകം നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുക്കല്‍. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ നേരിട്ട് കണ്ട് സംഘം ഉടന്‍ മൊഴി രേഖപ്പെടുത്തും. റിപ്പോര്‍ട്ട് താമസിയാതെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.