കൊച്ചി: ഈ വർഷം മലയാള സിനിമാവ്യവസായിക നഷ്ടം 700കോടിയോളം രൂപയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനേതാക്കളുടെ പ്രതിഫലത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും പ്രതിഫലം കുറയ്ക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
തിയറ്ററുകളിൽ ആകെ റിലീസ് ചെയ്തത് 204 ചിത്രങ്ങളായിരുന്നു. ഇതിൽ അഞ്ചെണ്ണം റീറിലീസ് ആയിരുന്നു. 1000 കോടി രൂപ മുതൽ മുടക്കിൽ ഇറങ്ങിയ 199 മലയാള ചിത്രങ്ങളിൽ ലാഭം ഉണ്ടാക്കിയത് 26എണ്ണം മാത്രമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.