മലയാള സിനിമയിലെ മുൻ നിര നായകനായി മാറിയ ബേസിൽ ജോസഫിന്റെ വർഷമാണ് 2024. വിനീത് ശ്രീനിവാസന്റെ അസ്സിസ്റ്റന്റായാണ് ബേസിലിന്റെ അരങ്ങേറ്റം. ടികെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു. 10 വർഷത്തിനിപ്പുറത്തേക്ക് നോക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും ജനപ്രീതി നേടിയ നടനും സംവിധായകനുമായി ബേസിൽ തിളങ്ങുകയാണ്.
ഇതുവരെ സംവിധാനം ചെയ്തത് മൂന്ന് സിനിമകൾ. ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞിരാമായണം മുതൽ മിന്നൽ മുരളി വരെ എത്തി നിൽകുമ്പോൾ ഗംഭീര വിജയങ്ങളാണ് ബസിലിന്റെ അക്കൗണ്ടിൽ ഉള്ളത്. സംവിധാനത്തിൽ മാത്രമല്ല അഭിനയത്തിലും ബേസിൽ തന്റെ കഴിവ് തെളിയിച്ചു.
ഈ വർഷം മാത്രം ബേസിലിന്റെ മുഖം പതിഞ്ഞ 7 ചിത്രങ്ങൾ അതിൽ 6 ഉം മികച്ച തിയറ്റർ റെസ്പോൺസ് നേടിയവ. 2024 ൽ മലയാളത്തിലെ സാമ്പത്തിക വിജയം നേടിയ ആദ്യ പത്തു സിനിമകളിൽ 3 ലും ബേസിലിന്റെ സാന്നിധ്യമുണ്ട്. ഒരു അടുത്ത വീട്ടിലെ പയ്യൻ ലേബൽ ഉള്ള ഇപ്പോഴത്തെ ഏക നടനാണ് ബേസിൽ ജോസഫ്.