ദുബായ്: വാഹനമോടിക്കുമ്പോള്‍ ഒരു ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് തിരിയുന്നത് മൂലം ദുബൈയിലുണ്ടായ റോഡപകടങ്ങളില്‍ ഈ വര്‍ഷം 32 ജീവനുകള്‍ നഷ്ടപ്പെട്ടതായി പൊലീസ്. ഈ സാഹചര്യത്തിൽ ട്രാഫിക് ബോധവത്കരണം വർധിപ്പിക്കണമെന്ന് ദുബായ് പൊലീസ്.
ചിലരുടെ ഉത്തരവാദിത്തം ഇല്ലാത്ത ഈ അപകടകരമായ പെരുമാറ്റം മൂലം 32 പേരുടെ ജീവനാണ് ഈ വർഷം നഷ്ടപ്പെട്ടത്. യാത്ര ചെയ്യുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് മുഖ്യ കാരണമെന്നും ഇത് തടയാനായുള്ള ശ്രമങ്ങള്‍ ദുബായ് പൊലീസ് വര്‍ധിപ്പിച്ചു എന്നും അറിയിച്ചു.
അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവും കഴിഞ്ഞാല്‍ റോഡപകടങ്ങളുടെ പ്രധാന കാരണം പെട്ടെന്നുള്ള ലൈൻ മാറ്റമാണ്. ഇത് വാഹനങ്ങളുടെ കൂട്ടിയിടികള്‍ക്കും ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇതിനു തടയിടാൻ പുതിയ ട്രാഫിക് നിയമ ഭേദഗതികൾ അനുസരിച്ച് നിയമലംഘനങ്ങള്‍ക്ക് 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. അതിനു പുറമെ, 1,000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ ഗുരുതരമായ നിമയലംഘനങ്ങള്‍ക്ക് കാരണമാവുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.