പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരളസഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. നിയമസഭാമന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളാണ് ഇത്തവണയും വേദി.
നൂറോളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുൾപ്പെടെ 351 അംഗങ്ങൾ പങ്കാളികളാകും. നിലവിലെ നിയമസഭാ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്കു പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ, തിരികെ എത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒസിഐ കാർഡ് ഉടമകൾ എന്നിവർ ഇതിലുൾപ്പെടുന്നു. അംഗത്വത്തിന് താൽപ്പര്യമുള്ളവർക്ക് 15 വരെ അപേക്ഷിക്കാം.
അമ്പയറുമായി തര്‍ക്കം;സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ
ഇതുവരെ ലോക കേരളസഭയുടെ മൂന്നു സമ്മേളനവും മൂന്ന് മേഖലാ സമ്മേളനവുമാണ് സംഘടിപ്പിച്ചത്. 2019ൽ ദുബായിലും 2022ൽ ലണ്ടനിലും 2023ൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങൾ നടന്നു.