ഡല്‍ഹി:സംസ്ഥാനത്തെ കാട്ടുതീ വിഷയത്തില്‍ ഉത്തരഖണ്ഡ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഉത്തരാഖണ്ഡിലെ കാട്ടു തീ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.40 ശതമാനം വനത്തിലും കാട്ടുതീ പടരുകയാണെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നുമാണ് അഭിഭാഷകനായ പരമേശ്വര്‍ കോടതിയെ അറിയിച്ചത്.
ഹിന്ദു-മുസ്ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ ഞാന്‍ അയോഗ്യനാണ്; മോദി
കാട്ടുതീ പടരുമ്പോള്‍ വനംവകുപ്പ് ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ അയയ്ക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചത്.കഴിഞ്ഞ നവംബറിന് ശേഷമുണ്ടായ കാട്ടുതീയില്‍ സംസ്ഥാനത്ത് 1437 ഹെക്ടര്‍ വനമാണ് നശിച്ചത്.കാട്ടുതീ അണയ്ക്കാനുള്ള സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്ന് ലഭ്യമായിട്ടില്ലെന്നും സംസ്ഥാനം സുപ്രീം കോടതിയില്‍ വാദിച്ചു.