ചെന്നൈ:കേരളത്തില്‍ വന്‍ വിവാദമായ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തലുമായി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ.കേരളത്തിലെ സ്വര്‍ണ്ണകടത്ത് കേസില്‍ തമിഴ്നാട്ടിലെ രണ്ട് മുന്‍ എഐഎഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം ആരോപണം ഉന്നയിച്ചത്.ഈ നേതാക്കളെ രഹസ്യമായി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്തെന്നും അണ്ണാമലൈ അഭിമുഖത്തില്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കിയ കേസിലാണ് അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി:ആരോപണം ഏറ്റെടുത്ത് ബിജെപി