കോഴിക്കോട്:തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്പോരിലേര്‍പ്പെട്ടതിനെ വിമര്‍ശിച്ച് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ രംഗത്ത്.കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത് ശരിയായ നടപടിയല്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് എളിമയിലൂടെയും ക്ഷമയിലൂടെയും മാതൃകയാവണം.ഉത്തരവാദിത്തപ്പെട്ട മേയറും എംഎല്‍എയും നടുറോട്ടില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായി ശണ്ഠ കൂടുന്നത് നല്ല ശീലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളളക്കടല്‍ പ്രതിഭാസത്തിന് സാധ്യത;ജാഗ്രത പാലിക്കണം
മേയറോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പറഞ്ഞത്..മേയറും സംഘവുമാണ് മോശമായി പെരുമാറിയത്.ഇടത് വശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറാണ്.മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താന്‍ സംസാരിച്ചത്.സര്‍വീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്.പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു