പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും.കോര്‍പ്പറേഷന്റെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും പ്രശംസ നടത്തിയത്.തന്റെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങള്‍ക്കുവേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നത് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു.
തൃശൂരിന് സുരേഷ് ഗോപി വന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു.മേയര്‍-സുരേഷ് ഗോപി അടുപ്പത്തിന് എതിരെ സിപിഐ രംഗത്ത് വന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.