ദുബായിൽ പൊതുഗതാഗതം കാര്യക്ഷമമാണെങ്കിലും ഒട്ടുമിക്ക താമസക്കാരും നഗരം ചുറ്റാൻ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാറാണ് പതിവ്. ദുബായിൽ കാർ ഉടമകൾ സാധുവായ ഡ്രൈവിങ് ലൈസൻസ് കൈവശം വെക്കേണ്ടത് നിർബന്ധമാണ്. എന്നാൽ സഫാരി വാഹനങ്ങൾ, ട്രാമുകൾ അല്ലെങ്കിൽ പ്രത്യേക വാഹനങ്ങൾ ഓടിക്കുന്നവർക്ക് പ്രത്യേകം ഡ്രൈവിങ് പെർമിറ്റ് ആവശ്യമാണ്.
സഫാരി ഡ്രൈവിങ് പെർമിറ്റ്: യു.എ.ഇ. ഡ്രൈവിങ് ലൈസൻസെടുത്ത് രണ്ട് വർഷമെങ്കിലും കഴിഞ്ഞവർക്ക് മാത്രമേ സഫാരി ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിക്കാനാവൂ. കൂടാതെ അപേക്ഷകർക്ക് കുറഞ്ഞത് 21 വയസ്സെങ്കിലുമായിരിക്കണം. ദുബായിൽ യാത്രകൾ സംഘടിപ്പിക്കുന്ന ടൂറിസം കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കമ്പനിയിൽനിന്ന് എൻ.ഒ.സി. വാങ്ങണം. ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടി പാസായി എന്ന സാധുതയുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം. അംഗീകൃത ആശുപത്രിയിൽനിന്ന് ലഭിച്ച സാധുവായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനുപുറമെ ദുബായ് പോലീസിൽനിന്നുള്ള ഇക്ട്രോണിക് ക്രിമിനൽ റെക്കോഡ് സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്. പെർമിറ്റ് ആവശ്യമാണ്.
എല്ലാത്തരം ഡ്രൈവിങ് പെർമിറ്റുകൾക്കും അവരവരുടെ എമിറേറ്റ്സ് ഐഡി ഹാജരാക്കേണ്ടതുണ്ട്.
സഫാരി ഡ്രൈവിങ് പെർമിറ്റ്: യു.എ.ഇ. ഡ്രൈവിങ് ലൈസൻസെടുത്ത് രണ്ട് വർഷമെങ്കിലും കഴിഞ്ഞവർക്ക് മാത്രമേ സഫാരി ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിക്കാനാവൂ. കൂടാതെ അപേക്ഷകർക്ക് കുറഞ്ഞത് 21 വയസ്സെങ്കിലുമായിരിക്കണം. ദുബായിൽ യാത്രകൾ സംഘടിപ്പിക്കുന്ന ടൂറിസം കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കമ്പനിയിൽനിന്ന് എൻ.ഒ.സി. വാങ്ങണം. ടൂറിസ്റ്റ് ഗൈഡ് പരിശീലന പരിപാടി പാസായി എന്ന സാധുതയുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം. അംഗീകൃത ആശുപത്രിയിൽനിന്ന് ലഭിച്ച സാധുവായ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനുപുറമെ ദുബായ് പോലീസിൽനിന്നുള്ള ഇക്ട്രോണിക് ക്രിമിനൽ റെക്കോഡ് സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്.