തമിഴിലെ നിരവധി ആരാധകരുളള യുവതാരമാണ് ശിവകാര്ത്തികേയന്.മിമിക്രി താരമായും ടെലിവിഷന്‍ അവതാരകനുമായി എത്തി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉണ്ടാക്കിയ ശിവകാര്‍ത്തികന്റെ കുടുംബത്തിലെ ഒരു വിശേഷമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് തനിക്ക് മൂന്നാമതായി ഒരു കുഞ്ഞുണ്ടായതാണ് താരം പങ്കുവെച്ചിരിക്കുന്നത്.പേരിടല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശിവ കാര്ത്തികേയന് തന്നെയാണ് ഈ വിവരം അറിയിച്ചത്.പവന് എന്നാണ് ശിവ കാര്‍ത്തികേയന്റെ ഇളയ മകന്റെ പേര്.

താരത്തിന് ഇവര്‍ക്ക് ആരാധന എന്ന മകളും ഗുഗന്‍ എന്ന മകനുമുണ്ട്.ആരതിയാണ് ശിവ കാര്‍ത്തികേയന്റെ ഭാര്യ.രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന അമരന് ആണ് ശിവ കാര്ത്തികേയന് നായകനായെത്തുന്ന പുതിയ ചിത്രം.സെപ്റ്റംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.എ.ആര്. മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ശിവ കാര്‍ത്തികേയനാണ് നായകന്.
എസ്.കെ 23 എന്നാണ് ഈ ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.